Post Category
ലേലം ചെയ്യും
മങ്കട സാമൂഹികാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ഇരുമ്പ് ഇൻസിനറേറ്റർ, ഹെമറ്റോളജി അനലൈസർ, ഓൺലൈൻ യു.പി.എസ്, വാഷിങ് മെഷീൻ തുടങ്ങിയവയും ഉപയോഗയോഗ്യമല്ലാത്തതും കാലഹരണപ്പെട്ടതുമായ സർജിക്കൽ ഉപകരണങ്ങളും മറ്റ് സാമഗ്രികളും ഒക്ടോബർ 15 ന് രാവിലെ 11 ന് മങ്കട സാമൂഹികാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ വെച്ച് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. വിവരങ്ങള്‍ക്ക് ഫോൺ: 04933 239217
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കൂട്ടിൽ സബ്സെന്റർ കെട്ടിടം പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ പൂർണമായും ഒഴിവാക്കി സ്ഥലം നിരപ്പാക്കി നൽകുന്നതിനുള്ള ലേലം ഒക്ടോബർ 16 ന് രാവിലെ 10.30 ന് കൂട്ടിൽ സബ്സെന്റർ കോമ്പൗണ്ടിൽ നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ 2000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം വിവരങ്ങള്‍ക്ക് ഫോൺ: 04933 239217
date
- Log in to post comments