Skip to main content

ജില്ലാതല അറിയിപ്പുകൾ

നിര്‍മലം - പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന മാലിന്യ പരിപാലന ക്യാമ്പയിന്‍ നിര്‍മലം - പുതുയുഗ ശുചിത്വ കേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 4) രാവിലെ 7.30 ന് പയ്യാമ്പലം ബീച്ച് പാര്‍ക്ക് ശുചീകരിച്ചുകൊണ്ട് തുടങ്ങും. പരിപാടിയില്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, കെ സുധാകരന്‍ എംപി, ടി ഒ മോഹനന്‍ എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ആയുഷ് മിഷനു കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഗവ. അംഗീകൃത ഡിസിഎ/പിജിഡിസിഎ. പ്രായപരിധി സപ്തംബര്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ബി-ബ്ലോക്ക് രണ്ടാം നിലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. വെബ്‌സൈറ്റ് www.nam.kerala.gov.in . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട് വൈകുന്നേരം അഞ്ച് മണി. ഇന്റര്‍വ്യൂ ഒക്ടോബര്‍ 12 രാവിലെ 10 മണിക്ക് ഓഫീസില്‍. ഫോണ്‍ 0497 2944145.

കണ്ണൂര്‍ ബുക്ക് ഫെസ്റ്റ് ഒക്ടോബറില്‍

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന ഇരുപതാമത് എഡിഷന്‍ കണ്ണൂര്‍ ബുക്ക് ഫെസ്റ്റ് -26 ഒക്ടോബര്‍ 29, 30, 31, നവംബര്‍ 1 തീയതികളില്‍ കണ്ണൂര്‍ കലക്ടറ്റ് മൈതാനിയില്‍ നടക്കും.  ബുക്ക് ഫെസ്റ്റ് -26 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.പി. ഇന്ദിര നിര്‍വ്വഹിക്കും.

കെട്ടിട നിര്‍മ്മാണോദ്ഘാടനം

പുഴാതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30ന് മേയര്‍ അഡ്വ. പി ഇന്ദിര നിര്‍വ്വഹിക്കും.  ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എ കെ വി സുമേഷ് മുഖ്യാതിഥിയാകും.  ചടങ്ങില്‍ എംപിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, ഡോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, സി സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കു.

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി സ്റ്റാഫ് (ഒരു ഒഴിവ്) തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നു. 50 വയസ്സില്‍ താഴെയുള്ളതും, എസ്എസ്എല്‍സി പാസ്സായതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.  പെരിങ്ങോം-വൈക്കര, എരമം-കുറ്റൂര്‍, ചെറുപുഴ, കാങ്കോല്‍ ആലപ്പടമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലോ സമീപ പ്രദേശങ്ങളിലോ ഉള്ളവര്‍ അഭികാമ്യം.  താത്പര്യമുള്ള വിമുക്തഭടന്‍മാര്‍ ജില്ലാ സൈനീകക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700069.

ലേലം

കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ പയ്യാവൂര്‍, മാലൂര്‍, പേരാവൂര്‍, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 17 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചു എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ് സൈറ്റ് www.mstcecommerce.com മുഖേന ഒക്ടോബര്‍ അഞ്ച് രാവിലെ11 മുതല്‍ 5.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുന്നു . എം.എസ്.ടി.സി വെബ് സൈറ്റില്‍ Buyer ആയി രജിസ്റ്റര്‍ ചെയ്തു ലേലത്തില്‍ പങ്കെടുക്കാം.  
 

ഭരണഭാഷാപുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതും കര്‍മ്മപരിപാടി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതുമായ വകുപ്പിനും, ജില്ലയ്ക്കും, കേരളസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരങ്ങള്‍ക്കും, ഭരണഭാഷാഗ്രന്ഥരചനാ പുരസ്‌കാരങ്ങള്‍ക്കും അപേക്ഷ ക്ഷണിച്ചു. 2025 കലണ്ടര്‍ വര്‍ഷം മലയാളത്തില്‍ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഒക്ടോബര്‍ 12 വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  ഫോണ്‍ 0497 2700645.

മത്സ്യത്തൊഴിലാളി പെന്‍ഷന്‍:  ഗുണഭോക്താക്കള്‍ ആധാര്‍ ഓതന്റിഫിക്കേഷന്‍ നടത്തണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളി പെന്‍ഷന്‍  കൈപ്പറ്റിക്കൊണ്ടിരുന്നവരില്‍ സപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ ആധാര്‍ സീഡിംഗ്/ആധാര്‍ ഓതന്റിഫിക്കേഷന്‍ നടത്തുന്നതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പെന്‍ഷന്‍ പാസ്സ്ബുക്ക്/മത്സ്യത്തൊഴിലാളി പാസ്സ്ബുക്ക് പകര്‍പ്പ് (വിഹിതം അടച്ച പേജ്) എന്നിവ ഒക്ടോബര്‍ പത്തിനകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നതല്ല. ഇതിനകം ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ വീണ്ടും നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2734587.

date