Skip to main content

പഠനമുറി നിർമ്മാണം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് 2,00,000 രൂപ ധനസഹായം അനുവദിക്കുന്ന പഠനമുറി നിർമാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ്/ ടെക്നിക്കൽ/ സ്പെഷ്യൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 19. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

date