Skip to main content

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം*

 

 

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ് ബിരുദമാണ് കുറഞ്ഞ യോഗ്യത. പ്രതിമാസ വേതനം 42,000 രൂപയാണ്.

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ഒക്ടോബർ ആറിന് രാവിലെ പത്തിന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യണം. രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല. ഫോൺ- 0487-2201355, 0487-2200310.

date