Post Category
വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം*
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഒമ്പതിന് രാവിലെ 11.30-ന് കോളേജ് ഓഫീസിൽ നടത്തുന്ന പരീക്ഷയ്ക്കും അഭിമുഖത്തിനും നേരിട്ട് ഹാജരാകണം. ഫോൺ- 04922 255061, 04922 203333.
date
- Log in to post comments