Post Category
റീടെണ്ടര്‍ ക്ഷണിച്ചു*
തളിക്കുളം ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള മൂന്ന് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചു. വാടാനപ്പള്ളി, തളിക്കുളം, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് ദിവസം പാല് ലഭ്യമാക്കുന്നതിനാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഓരോ പഞ്ചായത്തിനും പ്രത്യേകമായാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ടെണ്ടര്‍ ഫോം ഒക്ടോബര്‍ 9 ന് ഉച്ചയ്ക്ക് ഒരുമണി വരെ ലഭിക്കും. ടെണ്ടര്‍ ഫോം ഒക്ടോബര്‍ ഒൻപതിന് ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.
date
- Log in to post comments