മുരിക്കാശ്ശേരി 110 കെ.വി. സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിക്കും
മുരിക്കാശ്ശേരി 110 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന്(തിങ്കളാഴ്ച) വൈകിട്ട് നാലിന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വഹിക്കും. റോയി കെ.പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം മാളവിക ബാബു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ബോബസ്, പി. അനില്‍കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
- Log in to post comments