Post Category
ഡോക്ടര്‍മാര്‍ യോഗ്യതയും അധിക യോഗ്യതയും രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളും, അവിടെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അടിസ്ഥാന യോഗ്യതയും, അധിക യോഗ്യതയും തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. രജിസ്റ്റര്‍ ചെയ്യാത്ത ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കില്‍ അതിന് ബന്ധപ്പെട്ട ആശുപത്രി അധികാരികള്‍ ഉത്തരവാദികളാണെന്ന് കൗണ്‍സില്‍ അറിയിച്ചു. 1953-ലെ തിരു-കൊച്ചി മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമപ്രകാരം സംസ്ഥാനത്ത് ചികിത്സ നടത്തണമെങ്കില്‍ അതാതു സമ്പ്രദായങ്ങളില്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
പി.എന്‍.എക്‌സ്.5231/17
date
- Log in to post comments