Skip to main content

താത്കാലിക നിയമനം; സർട്ടിഫിക്കറ്റ് പരിശോധന 

 

കായംകുളം പി. കെ. കുഞ്ഞുസാഹിബ് മെമ്മോറിയൽ താലൂക്കാശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ തസ്തികകളിലേയ്ക്ക് താത്കാലിക നിയമനത്തിനു സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഒക്ടോബർ എട്ടിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം എത്തണം. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവർക്ക് മാത്രമേ ഇൻ്റർവ്യൂവിൽ പങ്കെടുക്കുവാൻ സാധിക്കൂ. തസ്തികകളുടെ യോഗ്യതകൾ: ഡയാലിസിസ് ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ: സർക്കാർ അംഗീകൃത യോഗ്യത, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തിപരിചയം. സ്റ്റാഫ് നഴ്‌സ്: സർക്കാർ അംഗീകൃത യോഗ്യത, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തിപരിചയം. ഫാർമസിസ്റ്റ്: സർക്കാർ അംഗീകൃത യോഗ്യത, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തിപരിചയം, ഇലക്ട്രീഷ്യൻ: സർക്കാർ അംഗീകൃത യോഗ്യതയും പ്രവർത്തിപരിചയവും. ഫോൺ: 0479 2447274

date