Skip to main content

നൂറണി പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പുതിയ കെട്ടിടം ഉദ്ഘാടനം മൂന്നിന്; മന്ത്രി കെ എ തുളസി നിര്‍വഹിക്കും

പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ ഉന്നതപഠനം ഉറപ്പാക്കുന്നതിനായി നൂറണിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിമിച്ച പുതിയ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി  ഉദ്ഘാടനം ചെയ്യും. രമേഷ് പിഷാരടി എം.എല്‍.എ അധ്യക്ഷനാകും. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലയോര-വിദൂര മേഖലകളില്‍ നിന്നുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് തടസമില്ലാതെ പഠനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2025 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ മന്ദിരം പണിതത്. യുനിസെഫ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നുനിലകളിലായി 990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 3.98 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
 

date