Skip to main content
അന്താരാഷ്ട്ര വയോജന ദിനാചരണം

അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും സാമൂഹിക സുരക്ഷ മിഷന്റെയും ഒറ്റപ്പാലം മെയിന്റനന്‍സ് ട്രൈബ്യൂണലുകളുടെയും സംയുക്തഭിമുഖ്യത്തില്‍
അന്താരാഷ്ട്ര വയോജന ദിനാചരണം കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ കെ സുധീര്‍ മുഖ്യാതിഥിയായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ശാന്ത അധ്യക്ഷയായി. പാലക്കാട് ആര്‍.ഡി.ഒ ദേവകി കെ മുഖ്യപ്രഭാഷണവും നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം സുമതി, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ കെ. രേണുകാദേവി, കെ. ചന്ദ്രന്‍, എം.എ. പൊന്നല മാസ്റ്റര്‍, ടി.എസ്. പരമേശ്വരന്‍, എ യു മാമച്ചന്‍, കെ.പി രാമചന്ദ്രന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.ജി രാഗപ്രിയ, കെ.എസ്.എസ്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍,  ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി വി സതീദേവി തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെ ആദരിക്കുകയും റീല്‍സ് മത്സരവിജയികളായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു.

തുടര്‍ന്ന് 'വയോജനം: അവകാശം, സംരക്ഷണം, പങ്കാളിത്തം' എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ കെ.എം രാമന്‍കുട്ടി, ആയുര്‍വേദം ഡി.എം.ഒ ഡോ. ആഗ്‌നസ് ക്ലീറ്റസ്, ഡെപ്യൂട്ടി ഡി.എം.ഒ കാവ്യ കരുണാകരന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂര്യ കൊടുമ്പ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജെ പ്രവീണ്‍ കുമാര്‍, ജനമൈത്രി എ.എസ്.എ വി ആറുമുഖന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ സന്‍ഫിയ ഫാത്തിമ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സാമൂഹികനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആദര്‍ശ് പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായി. തുടര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
 

date