Post Category
മുന്നാക്ക സംവരണം: സർട്ടിഫിക്കറ്റ് ഹാജരാക്കണം
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണത്തിന് അർഹരായവർ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ ആനുകൂല്യം ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ള അധികാരികളിൽ നിന്നും ലഭ്യമാക്കി അടിയന്തരമായി അവരവരുടെ രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ്റ് എക്‌സ്ചേഞ്ചുകളിൽ ഹാജരാക്കണം.
date
- Log in to post comments