-ലാബ് ടെക്നീഷ്യന്‍ നിയമനം
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍, മൂന്നാര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെ നിലവില്‍ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ 24590/- രൂപ പ്രതിമാസ വേതന അടിസ്ഥാനത്തില്‍ നിശ്ചിത യോഗ്യതയുള്ള ലാബ് ടെക്നീഷ്യന്‍മാരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത, ബി.എസ്.സി/ഡിപ്ലോമ അല്ലെങ്കില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്നിക്സ് കോഴ്സ് പാസായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്‍പത് വെള്ളിയാഴ്ച രാവിലെ 10 ന് പൂര്‍ണ്ണമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇടുക്കി ജില്ലാ മ്യഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
- Log in to post comments