Post Category
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
സ്പെഷ്യല്‍ കെ ടെറ്റ് പരീക്ഷയില്‍(2026 ഫെബ്രുവരി വിജ്ഞാപനം) വിജയിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഒന്ന്, രണ്ട് കാറ്റഗറികളിലുള്ളവര്‍ക്ക് ഒക്ടോബര്‍ ആറിനും മൂന്ന്, നാല് കാറ്റഗറിക്കാര്‍ക്ക് ഒക്ടോബര്‍ ഏഴിനും രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് വെരിഫിക്കേഷന്‍.
സര്‍വീസില്‍ തുടരുന്ന അധ്യാപകര്‍ സേവനപുസ്തകത്തിന്‍റെ ആദ്യഭാഗവും, യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തിയ പേജിന്‍റെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ ഹാള്‍ടിക്കറ്റ്, ഹാള്‍ടിക്കറ്റിന്‍റെ പകര്‍പ്പ്, മാര്‍ക്ക് ഷീറ്റ്, എന്നിവവയുമായി എത്തണം. ഫോണ്‍-04812566750
date
- Log in to post comments