Post Category
വന്യജീവി വാരാഘോഷം
ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള വന്യജീവി വാരാഘോഷ പരിപാടികള്‍ പാലാ സെന്‍റ് തോമസ് കോളേജില്‍ നടന്നു. വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
സമാപന സമ്മേളനം മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. സന്ദീപ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗ്രവാള്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ഹരിലാല്‍, കെ.വി. രതീഷ് കെ.വി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments