Post Category
കൊതവറ പാലം നിർമ്മാണ ഉദ്ഘാടനം ബുധനാഴ്ച
ഉല്ലല കൊതവറ റോഡിൽ കൊതവറ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ ഏഴ് (ബുധൻ) രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിർഹിക്കും. ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ്, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ പി.ജെ. സെബാസ്റ്റിയൻ, ഹൈമി ബോബി, തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, ഗ്രാമപഞ്ചായത്തംഗം ബിന്ദു സാജൻ, പി.കെ. ആശ, ആശ ഭാനുപ്രിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും
date
- Log in to post comments