Post Category
സ്‌കൂൾ കൗൺസലർമാർക്ക് പരിശീലനം നൽകി
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കൗൺസലർമാർക്കാണ് ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെന്ററിൽ പരിശീന പരിപാടി നടത്തിയത്. ബാലാവകാശ കമ്മീഷൻ അംഗം ടി.സി ജലജമോൾ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം കെ. കെ ഷാജു അധ്യക്ഷത വഹിച്ചു. മാറുന്ന കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ പ്രശ്‌നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ച് ദിലീപ് കൈതക്കൽ ക്ലാസെടുത്തു.
date
- Log in to post comments