Skip to main content

പ്രോജക്ട് കോർഡിനേറ്റർ

വേമ്പനാട് കായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: ബി.എഫ്.എസ്.സി/എംഎഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ്/ എം.എസ്.സി അക്വാട്ടിക്ക് ബയോളജി/ എ.എസ്.സി മാരിക്കൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ/സുവോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം. കമ്പ്യൂട്ടർ പരിഞ്ജാനം അഭികാമ്യം. ബയോഡാറ്റയും, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, രേവതി, കാരാപ്പുഴ, കോട്ടയം പിൻ-686003 എന്ന വിലാസത്തിൽ ഒക്‌ടോബർ 13 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഫോൺ: 0481-2566823.

date