ജില്ലാതല അറിയിപ്പുകൾ
വാര്‍ഡ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്റന്റ്
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു (കാസ്പ്) കീഴില്‍ വാര്‍ഡ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്റന്റ് തസ്തികയിലേക്ക് (ഒഴിവ് 10) ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി /തത്തുല്യം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒമ്പത് രാവിലെ 10 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.
എ.സി മെക്കാനിക് കോഴ്സ്
കണ്ണൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഐഎംസിയുടെ ആഭിമുഖ്യത്തില്‍ 100% പ്ലേസ്‌മെന്റോടു കൂടിയ ആറ് മാസം ദൈര്‍ഘ്യമുള്ള എ.സി മെക്കാനിക് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ നല്‍കുന്നു. ഫോണ്‍: 8921512459, 7510481819.
സ്വയം തൊഴില്‍ വായ്പ പദ്ധതി
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18-നും 55-നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 4 - 8% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. അപേക്ഷകള്‍ www.mithrasoft.kswdc.org വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497-2701399, 7558067808.
മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ പത്ത് മുതല്‍ ഒരു മണിവരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ അപ്ലിക്കേഷന്‍ ഡെവലപ്പര്‍, സോഫറ്റ്‌വെയര്‍ എഞ്ചിനീയര്‍, സപ്പോര്‍ട്ട് അനലിസ്റ്റ്, മാര്‍ക്കറ്റിംഗ് മാനേജര്‍, ബ്രാന്‍ഡ് പ്രൊമോട്ടര്‍, ബില്ലിംഗ് എക്‌സിക്യൂട്ടീവ്, വെല്‍ഡര്‍, ടെര്‍ണര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു /ബിസിഎ/ എംസിഎ/ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/ എംഎസി കംപ്യൂട്ടര്‍ സയന്‍സ്/ബിടെക്/എംടെക് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ യുജി/ പിജി/ പോളി/ ഐടിഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്ററ്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് ഹാജരാക്കി ഇന്റ്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
നാഷണല്‍ ആയുഷ് മിഷനില്‍ തെറാപ്പിസ്റ്റ് ഒഴിവ്
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്, തെറാപ്പിസ്റ്റ്(യുനാനി) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ആയുര്‍വേദ തെറാപ്പിസ്റ്റ് - കേരള സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ഡി.എ.എം.ഇ./സി.സി.ആര്‍.എ.എസ് ചെറുതുരുത്തി നടത്തുന്ന ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നീഷ്യന്‍ കോഴ്‌സ്. തെറാപ്പിസ്റ്റ് (യുനാനി) - കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ.നടത്തുന്ന യുനാനി റെജിമെന്റല്‍ തെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
പ്രായപരിധി 2026 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സ് തികയാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ബി-ബ്ലോക്ക് രണ്ടാം നിലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. വെബ്‌സൈറ്റ് www.nam.kerala.gov.in അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12 വൈകുന്നേരം അഞ്ച് മണി. ഇന്റര്‍വ്യു ഒക്ടോബര്‍ 14 രാവിലെ പത്തിന് ഓഫീസില്‍.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള പരീക്ഷ സെന്ററില്‍ കെ. ടെറ്റ് ഫെബ്രുവരി 2026 അധ്യാപകര്‍ക്കുള്ള പ്രത്യേക പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് ഒക്ടോബര്‍ ആറ് മുതല്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് വരെ നടത്തും.
നിയമന അംഗീകാരം ലഭിച്ച അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി അപേക്ഷ ഫോറം, ഹോള്‍ട്ടിക്കറ്റ് പകര്‍പ്പ് (ഇന്‍വിജിലേറ്റര്‍ ഒപ്പ് വച്ചത് ), റിസള്‍ട്ട് പകര്‍പ്പ്, സേവന പുസ്തകത്തിന്റെ ആദ്യ രണ്ട് പേജുകള്‍ (പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത്) എന്നിവ പ്രധാനാധ്യാപകന്‍ നിയോഗിക്കുന്ന സ്റ്റാഫ് കൈവശം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കണം.
നിയമനം ലഭിക്കാത്ത അദ്ധ്യാപകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പരിശോധനക്ക് നേരിട്ട് ഹാജരാകണം.
കേറ്റഗറി ഒന്നിന് ഒക്ടോബര്‍ ആറിനും കേറ്റഗറി രണ്ടിന് ഏഴിനും കേറ്റഗറി മൂന്നിന് എട്ടിനും കേറ്റഗറി നാലിന് ഒമ്പതിനും പരിശോധന നടത്തും. വിദ്യാഭ്യാസ ജില്ല/റവന്യൂ ജില്ല മാറി എഴുതിയവര്‍ മുകളില്‍ കൊടുത്ത തീയതി പ്രകാരം വെരിഫിക്കേഷന്‍ നടത്തണം. മുന്‍ പരീക്ഷയില്‍ വിജയിച്ചു വെരിഫിക്കേഷന്‍ നടത്താന്‍ ബാക്കിയുള്ളവര്‍ക്ക് ഒക്ടോബര്‍ 12 ന് വെരിഫിക്കേഷന്‍ നടത്താം.
നേവി വിമുക്തഭട-വിധവ സംഗമം
ഐ എന്‍ എസ് സമോറിന്‍, ഏഴിമല സംഘടിപ്പിക്കുന്ന ജില്ലയിലെ നേവി വിമുക്ത ഭടന്മാരുടേയും വിധവകളുടെയും സംഗമം ഒക്ടോബര്‍ എട്ട് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ ജില്ല സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പരാതികള്‍, നൂതന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള സംശയങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നേടാം. ഫോണ്‍: 0497 2700069.
ഗാന്ധി ജയന്തി വാരാഘോഷം: ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മഹാത്മാമന്ദിരത്തില്‍ ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്ക് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്തുവെച്ച് നടത്തുന്ന സംസ്ഥാനതല ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി മത്സരാര്‍ത്ഥികളുടെ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 28 ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശ്രീലക്ഷ്മി. ഇ, ഋതുനന്ദ സുജിത്ത് എന്നിവര്‍ ഒന്നാം സ്ഥാനവും മയ്യില്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൃഷ്ണവേണി എസ്. പ്രശാന്ത്, ഋഷികേശ് സജനീഷ് എന്നിവര്‍ രണ്ടാം സ്ഥാനവും കൂടാളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അര്‍ജുന്‍. പി, കാര്‍ത്തിക്. പി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, കണ്ണൂര്‍ പ്രൊജക്ട് ഓഫീസര്‍ കെ ജിഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് വി പി മുഹമ്മദ് ബഷീര്‍, രജനി നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂനിയര്‍ സൂപ്രണ്ട് വി പി മുഹമ്മദ് ബഷീര്‍, എസ്.സി.ഐ കെ. സനിഷ എന്നിവര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
ഗ്രന്ഥശാലകളില്‍ 'പരസ്പരം' പരിപാടിക്ക് തുടക്കം
സംസ്ഥാനത്തെ പതിനായിരത്തോളം പൊതുലൈബ്രറികള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍ ലക്ഷ്യമിട്ട് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആവിഷ്‌കരിച്ച 'പരസ്പരം' പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. തളിപ്പറമ്പ് താലൂക്കിലെ കുറ്റിയാട്ടൂര്‍ പൊതുജന വായനശാലയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. വിജയനും തലശ്ശേരി താലൂക്കിലെ കണ്ണമ്പള്ളി ഇ.എം. എസ് വായനശാലയില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പുതിയ കാലത്തിനനുസൃതമായി ഗ്രന്ഥശാലാ പ്രവര്‍ത്തനം പുനഃസംവിധാനം ചെയ്യാനുള്ള കര്‍മ്മപരിപാടികള്‍ അതത് ഭരണസമിതികള്‍ ജില്ലാ-താലൂക്ക് നിര്‍വ്വാഹക സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. ഈ മാസം 31ന് മുമ്പ് ജില്ലയിലെ 1200 ല്‍പരം ഗ്രന്ഥ ശാലകളിലും 'പരസ്പരം' യോഗങ്ങള്‍ നടക്കും. അലമാരകളില്‍ കെട്ടികിടക്കുന്ന പുസ്തകങ്ങള്‍ മനുഷ്യരിലേക്കെത്തിക്കുക, ഗ്രന്ഥശാലയുടെ ചുറ്റും സജീവമായ ഒരു വായനാസമൂഹത്തെ സൃഷ്ടിക്കുക, സമൂഹത്തിന്റെ ചലനങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കലാ പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
വൈദ്യുതി മുടക്കം
കുടുക്കിമൊട്ട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് രാവിലെ 8:30 മുതല്‍ 11 വരെയും കുടുക്കിമൊട്ട ടോഡി ഷോപ്പ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ രണ്ട് വരെയും ശിവശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
മഞ്ജു, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം, കച്ചേരിമട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ആറ് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ആറ്റടപ്പ സ്‌കൂള്‍ (ഡിസ്‌പെന്‍സറി ഭാഗം ) ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഊര്‍പഴശ്ശി കാവ്, എക്‌സ് എന്‍ റബ്ബര്‍, മൈദ, ലൈഫ് മിഷന്‍ ഫ്‌ലാറ്റ്, കോശോര്‍മൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
കോയസ്സന്‍കുന്ന് , അയ്യത്താന്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ആറിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
- Log in to post comments