Skip to main content

നാഷണൽ ആയുഷ് മിഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം*

തൃശൂർ ജില്ലയിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ അംഗീകൃത ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ യോഗ്യതയുമുള്ള 40 വയസ്സിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 14,175 രൂപയാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 12-ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. 'ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, രാമവർമ ജില്ലാ ആയുർവേദ ആശുപത്രി കാമ്പസ്, പാലസ് റോഡ്, പട്ടുരായ്ക്കൽ, തൃശൂർ - 680022' എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.

 ‌ഒക്ടോബർ 14-ന് രാവിലെ 10.30-ന് തൃശൂർ പട്ടുരായ്ക്കലിലെ രാമവർമ ജില്ലാ ആയുർവേദ ആശുപത്രി കാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിലാണ് അഭിമുഖം. അഭിമുഖത്തിന് എത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്. 20-ൽ കൂടുതൽ ഉദ്യോഗാർത്ഥികൾ പങ്കെടുത്താൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ- 0487-2939190 .

date