Skip to main content

ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 7)

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിൽ 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും ഒരു അർബൻ ആരോഗ്യ കേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം ഒക്ടോബർ ഏഴിന് നടക്കും. രാവിലെ 10 മണിക്ക് പെരിങ്ങമല കുടുംബാരോഗ്യ കേന്ദ്രത്തിൽ  ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യും. 

വാമനപുരം എംഎൽഎ സുധീർഷാ പാലോട് അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥി ആയിരിക്കും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രഘുനാഥൻ നായർ, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൻ. അരുൺകുമാർ,ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്  തുടങ്ങിയവർ പങ്കെടുക്കും.

date