ജില്ലയിലെ രണ്ടാമത്തെ 'കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്' കൊഴിഞ്ഞാമ്പാറയില്‍ ആരംഭിച്ചു
ജില്ലയിലെ രണ്ടാമത്തെ 'കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്' കൊഴിഞ്ഞാമ്പാറയില്‍ ആരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ രണ്ടാമത്തെ 'കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്' കൊഴിഞ്ഞാമ്പാറയില്‍ സുമേഷ് അച്യുതന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എയര്‍കണ്ടീഷന്‍ ചെയ്ത പ്രീമിയം കഫെയില്‍ വെജ്, നോണ്‍വെജ് വിഭവങ്ങള്‍, ജ്യൂസുകള്‍, കുഴിമന്തി, അല്‍ഫാം, ചൈനീസ് വിഭവങ്ങള്‍ എന്നിവ ലഭ്യമാണ്. ഒരേസമയം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. വഴിയാത്രക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ശൗചാലയ സൗകര്യവും ഉള്‍പ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്തു കൊടുക്കുന്ന ടേക്ക് എവേ കൗണ്ടറും ഇതിനോടൊപ്പമുണ്ട്.
പ്രതിഭ എന്‍., ആതിര ആര്‍., ജ്യോതിക എന്നിവരടങ്ങുന്ന സംഘമാണ് ഈ സംരംഭത്തിന് പിന്നില്‍. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രാമകൃഷ്ണന്‍ അധ്യക്ഷനായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ വിജിത്രന്‍, തണികാചലം, സതീഷ് എം, കൊഴിഞ്ഞാമ്പാറ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പ്രസന്ന, എരുത്തേമ്പതി സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രജിത, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അനുരാധ എസ്, ഗീത കെ.ആര്‍, ഡി.പി.എം (എം.ഇ) ഷഹാന ഫാത്തിമ, ബി.സി. വിജിന വി, സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, എം.ഇ.സിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments