Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയിലേക്ക് മാറ്റുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് സ്‌കറിയ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി റോഡ് പരിപാലനത്തില്‍ കൂട്ടായി തീരുമാനമെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം എച്ച് ഷാജി, രാജാദാസ് മാണിയാട്ട്, റോഷന്‍ നായര്‍, എ എം ഇസ്മായില്‍, അജിത് മണ്ണില്‍ താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date