ബിരുദ കോഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു
ബിരുദ കോഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു
ജില്ലാ സാക്ഷരതാ മിഷന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് തുല്യതാ പഠിതാക്കള്‍ക്കും മറ്റ് ബിരുദ പഠിതാക്കള്‍ക്കുമായി നടത്തുന്ന ബിരുദ കോഴ്സ് പ്രവേശനത്തിന്റെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാദേവി ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അപേക്ഷകള്‍ സ്വീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിസാര്‍ എ സി, ഡോ. മുഹമ്മദ് ഷബീര്‍, അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ പാര്‍വതി പി വി എന്നിവര്‍ സംസാരിച്ചു. ഹയര്‍സെക്കന്‍ഡറി തുല്യത വിജയിച്ച പഠിതാക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments