*നിയമഗോത്രം പദ്ധതിയ്ക്ക് തുടക്കമായി*
പട്ടികജാതി വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാറ്റ്, ക്ലീ (കെ എല്‍ ഇ ഇ) തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് സൗജന്യമായി പരിശീലനം നൽകുന്ന നിയമഗോത്രം പദ്ധതിക്ക് തുടക്കമായി. വയനാട് ഐ.ടി.ഡി.പി യുടെയും മർക്കസ് ലോ കോളേജിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 38 കുട്ടികൾക്കാണ് പരിശീലനം നൽകുക. ജില്ലാ കുടുംബ കോടതി ജഡ്ജി കെ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. മർക്കസ് ലോ കോളേജ് പ്രിൻസിപ്പൽ അഞ്ചു. എൻ പിള്ളൈ മുഖ്യ പ്രഭാഷണം നടത്തി. ഡി.എൽ.എസ്.എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആര് അനിത, ഐ. ടി. ഡി. പി. പ്രൊജക്റ്റ് ഓഫീസർ ഷുമിൻ എസ് ബാബു, മർക്കസ് ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി. അബ്ദുൾ സമദ്, കണിയാമ്പറ്റ ജി.എം.ആർ.എച്ച്. എസ്.എസ് പ്രിൻസിപ്പൾ ഇൻ ചാർജ് വിപിൻ സി.ജി, കോളേജ് അസിസ്റ്റന്റ് പ്രൊഫസർ റഹൂഫ് എന്നിവർ സംസാരിച്ചു.
- Log in to post comments