Skip to main content

*40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: മഹാദേവന് സ്വന്തം ഭൂമി*

40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 61 കാരനായ ആര്‍ മഹാദേവനും കുടുംബത്തിനും സ്വന്തമായി ഭൂമിയായി. ആകെയുള്ള അഞ്ചേകാല്‍ സെന്റ് വസ്തുവിന് പട്ടയം ലഭിച്ചതോടെ നിലവിലെ ഷെഡ് മാറ്റി പുതിയ വീടിന് അപേക്ഷിക്കാമെന്ന സന്തോഷത്തിലാണ് മഹാദേവന്‍. സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി സ്വദേശിയായ മഹാദേവനും കുടുംബവും പെട്ടികട നടത്തിയാണ് ഉപജീവനം നടത്തുന്നത്. പട്ടയമില്ലാത്തതിനാല്‍ ഭവന പദ്ധതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കൊന്നും അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. പട്ടയത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും പട്ടയം നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് പട്ടയം ഏറ്റുവാങ്ങി മഹാദേവനും ഭാര്യ രാധയും പറഞ്ഞു.

date