Post Category
കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇന്റേൺഷിപ്പ് : തീയതി നീട്ടി
കെ.സി.എച്ച്.ആർ. നടപ്പിലാക്കുന്ന ഡിജിറ്റൽ ആർക്കൈവ് പദ്ധതിയിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒൻപത് വരെ നീട്ടി. ചരിത്രം, മലയാളം എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം kchrdkp@gmail.com ൽ അപേക്ഷ സമർപ്പിക്കണം. ഇമെയിലിന്റെ സബ്ജക്ട് ആയി 'Application for Internship - Online Digital Archive Project' എന്ന് രേഖപ്പെടുത്തണം. https://forms.gle/cF7fGrsyw2wn4RdY7 എന്ന ഗൂഗിൾ ലിങ്ക് വഴിയും അപേക്ഷിക്കാവുന്നതാണ്.
പി.എൻ.എക്സ്. 4172/2026
date
- Log in to post comments