Skip to main content

ക്വിസ് മത്സരം

ഗാന്ധിജയന്തിയോടനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മഹാത്മാ ഗാന്ധിയുടെ ജീവിതവും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവും എന്ന വിഷയത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കുമളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ടീം വിജയികളായി. വിജയികള്‍ക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രവീണ്‍ കെ, കോളജ് പ്രിന്‍സിപ്പല്‍ സി. അനൂപ് , വിസ്താ ഭാരവാഹികള്‍, ക്വിസ്മാസ്റ്റര്‍ ഹേബ ഫാത്തിമ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

date