വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2026-2027 മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി ഇടുക്കി ജില്ലയിലെ ഒന്‍പത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. അതത് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നുളള 18 നും 45 നും ഇടയില്‍ പ്രായമുളള പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സന്റീവ് നല്‍കും.
അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതാത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് അഞ്ചു വര്‍ഷത്തെ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 17ന് രാവിലെ 11 ന് അഭിമുഖം നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 13. ഫോണ്‍: 04862 222099.
- Log in to post comments