സംസ്ഥാന കായിക ദിനാചരണം: സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന കായിക ദിനാചരണം ഒക്ടോബര്‍ 13 ന് ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ചേര്‍ന്ന സംഘാടക സമിതി യോഗം സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 8 മുതല്‍ 13 വരെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുളള വിവിധ കായിക അസ്സോസിയേഷനുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കായിക മത്സരങ്ങള്‍,ഫണ്റണ്,കായികതാരങ്ങളെ ആദരിക്കല്‍ തുടങ്ങി വിവിധങ്ങളായ കായികദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ കായിക അസ്സോസിയേഷനുകള്‍, തൊടുപുഴ മുനിസിപ്പല്‍ പരിധിക്കുളളിലെ സ്കൂളുകളിലെ വിദ്യാര്ഥിികള്, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വോളണ്ടിയര്‍മാര്‍, കായികതാരങ്ങള്‍ തുടങ്ങി കായിക രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമൂഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 13 ന് രാവിലെ ഏഴിന്് തൊടുപുഴ ഗാന്ധിസ്ക്വയര്‍ മുതല്‍ സോക്കര്‍ സ്കൂള്‍ വരെ 'ഫണ്‍ റണ്‍' സംഘടിപ്പിക്കും. കായികദിനാചരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി ഒക്ടോബര്‍ 8 ന് വൈകിട്ട് 3 മണിക്ക് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലയിലെ മുഴുവന്കായിക സംഘടനാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ജില്ലാതല സംഘാടകസമിതി യോഗം ചേരുന്നതിനും തീരുമാനിച്ചു.
ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് രാജീവ് ഭാസ്കരന്, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റ്റി.യു.ഫ്രാന്‍സിസ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, ജില്ലാ ഒളിമ്പിക്സ് അസ്സോസിയേഷന് സെക്രട്ടറി സൈജന് സ്റ്റീഫന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ബേബി വര്‍ഗ്ഗീസ്, ജില്ലാ ഫുട്ബോള്‍ അസ്സോസിയേഷന് പ്രസിഡന്റ് പി.എ സലീംകുട്ടി, വടംവലി അസ്സോസിയേഷന് സെക്രട്ടറി ജോണ്സണ് ജോസഫ്, തായ്ക്വോണ്ടോ അസ്സോസിയേഷന് പ്രസിഡന്റ് നിവാസ് എ.ജെ, മൗണ്ടനീയറിംഗ് അസ്സോസിയേഷന് സെക്രട്ടറി ഈപ്പച്ചന് ജോസഫ്, ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.കെ പ്രശാന്ത് , വെയ്റ്റ്ലിഫ്റ്റിംഗ് അസ്സോസിയേഷന് സെക്രട്ടറി പി.ആര് രതീഷ്കുമാര്‍ , സൈക്ലിംഗ് അസ്സോസിയേഷന് സെക്രട്ടറി എ.പി.മുഹമ്മദ് ബഷീര്‍, ഖോ-ഖോ അസ്സോസിയേഷന് സെക്രട്ടറി രഞ്ജു പി.ആര്, ഹോക്കി അസ്സോസിയേഷന് ട്രഷറര്‍ മിനി അഗസ്റ്റ്യന്‍, റോള്ബോള് അസ്സോസിയേഷന് ട്രഷറര്‍ ഷിജി ജെയിംസ്, ത്രോബോള്‍ അസ്സോസിയേക്ഷന്‍ പ്രതിനിധി ആദില്‍ മുബാറക് സി.ആര്, ഹാന്‍ഡ്ബോള്‍ അസ്സോസിയേഷന് പ്രതിനിധി പി.ഐ അന്വര്കരിം , സോഫ്റ്റ്ബോള്‍ അസ്സോസിയേഷന് പ്രതിനിധി ഭാവാസ് നാസ്സര്‍, ബോഡി ബില്‍ഡിംഗ് അസ്സോസിയേഷന് ജോയിന്റ് സെക്രട്ടറി പി.എസ ഷമീര്്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ദീപ്തി മരിയ ജോസ തുടങ്ങി നിരവധി കായികസംഘടനാഭാരവാഹികള് യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments