ഗാന്ധിജയന്തി വാരാഘോഷം: മൂന്നാര്‍ ഗവ. കോളജില്‍ സെമിനാര്‍ നടത്തി
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും മൂന്നാര്‍ ഗവണ്മെന്റ് ആര്‍ട്സ് കോളജിന്റെയും ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മൂന്നാര്‍ ഗവണ്മെന്റ് കോളജില്‍ നടന്ന സെമിനാര്‍ ഗ്രാമപഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അവര്‍ നിര്‍വ്വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജെ. വിന്‍സന്റ് അധ്യക്ഷത വഹിച്ചു. കവിയും കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ അശോകന്‍ മറയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നാം നേടിയെടുത്ത സ്വാതന്ത്യമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ജയശങ്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. സതികുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ശ്രീജിത്ത്, കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ജെ. നിരഞ്ജന, ഡോ. വൈ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments