Skip to main content

അഭിമുഖം

 ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഹിന്ദി ഐ.എസ്.ടി, എന്‍.എ.സി-ഇ/ബി/ടി കാറ്റഗറി നമ്പര്‍ 864/2025)തസ്തികയില്‍ നിയമനത്തിന്  ജൂലൈ 27ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള  അഭിമുഖം ഒക്ടോബര്‍ 14ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് ഒ.ടി.ആര്‍ പ്രൊഫൈല്‍ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.  യോഗ്യത, തിരിച്ചറിയല്‍, വെയ്‌റ്റേജ്, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തണം. പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും ബയോഡാറ്റ ഫോമും പൂരിപ്പിച്ച് നല്‍കണം.

date