കുന്നാച്ചി കുളം ശുചീകരണത്തിന് തുടക്കം
ധോണി ലീഡ് കോളേജിലെ വിദ്യാര്‍ഥികളും രാമശ്ശേരി ഗാന്ധി ആശ്രമം പ്രവര്‍ത്തകരും ചേര്‍ന്ന് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുന്നാച്ചി കുളം ശുചീകരണത്തിന് തുടക്കമിട്ടു. ഈ മാസം 11 വരെ ശുചീകരണം തുടരും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 127 വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നൂറ്റിയമ്പതോളം പേര് ഗ്രാമത്തില്‍ ക്യാമ്പ് ചെയ്താണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ശുചീകരണത്തിന്റെ ഉദ്ഘാടനം എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ബിജു നിര്‍വഹിച്ചു. ലീഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഡോ. കെ.തോമസ് ജോര്‍ജ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ആര്. സുരേഷ് കുമാര്‍, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ദേവദാസ്.കെ, പഞ്ചായത്ത് അംഗങ്ങളായ എം.മഞ്ജുഷ, വി.ശിവന്, കര്‍ഷക പ്രഭ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയമ്മ, രാമശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസന്, ഓയിസ്ക സംസ്ഥാന പ്രസിഡണ്ട് ഡോ.ശുദ്ധോധനന്‍,
ഹരിത കേരള മിഷന് മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്ല്യാണ കൃഷ്ണന്, സീനിയര്‍ ജേര്‍ണലിസ്റ്റ് എം.പി. സുകുമാരന്‍, മൈ ഭാരത് ജില്ലാ യൂത്ത് ആഫീസര്‍ സന്ദീപ്, കോളേജ് ഡയറക്ടര്‍ ഡോ.ശ്രീകാന്ത് ശ്രീധരന്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രാജ് കിഷന്, ഫാര്‍മേഴ്സ് സഹകരണ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ട് എസ്. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കൂടി സഹകരണത്തോടെയാണ് കുളം വൃത്തിയാക്കല്‍ നടത്തുന്നത്.
- Log in to post comments