Post Category
ഡോക്ടര്‍ ഒഴിവ്
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവുള്ള ഡോക്ടര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നടക്കും. ഗവണ്മെന്റ് അംഗീകൃത എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments