Skip to main content

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിലേക്ക് താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്., ടി.സി.എം.സി. അല്ലെങ്കില്‍ കെ.എസ്.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യതകള്‍. ബ്ലഡ് ബാങ്ക് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ, ആധാര്‍ അല്ലെങ്കില്‍ സര്‍ക്കാറംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഒക്ടോബര്‍ 13 ന് വൈകുന്നേരം നാലിനകം ബ്ലഡ് ബാങ്ക് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 15 ന് രാവിലെ 10 ന് ബ്ലഡ് ബാങ്ക് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ 04933 226322 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date