Skip to main content
ജില്ലാ സ്കൂൾ കലോത്സവം സംഘാടകസമിതി യോഗം മുട്ടിൽ ഡബ്ലിയു. ഒ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ  ഉദ്‌ഘാടനം ചെയ്യുന്നു

*ജില്ലാ റവന്യൂ സ്കൂൾ കലോത്സവം: സംഘാടകസമിതി രൂപീകരിച്ചു 45-ാമത് വയനാട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരിച്ചു. *

കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ്, പ്രിയങ്ക ഗാന്ധി എം.പി, എം എൽ എ മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ  എന്നിവർ രക്ഷാധികാരികളാകും. മേളയുടെ ചെയർമാൻ സ്ഥലം എം എൽ എ യും മന്ത്രിയുമായ ടി സിദ്ദീഖാണ്. മേളയുടെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം, സ്റ്റേജ്, ലോ ആൻഡ് ഓർഡർ, ഗ്രീൻ പ്രോട്ടോക്കോൾ, പബ്ലിസിറ്റി തുടങ്ങി 13 സബ് കമ്മിറ്റികളും രൂപീകരിച്ചു.

മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയിന്‍, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഹനീഫ, മേപ്പാടി  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ, ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അൻവർ ഗൗസ്, ഡബ്ല്യു എം ഒ ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് ഷാ, ത്രിതല ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷാകർത്താക്കൾ, രാഷ്‌ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ റവന്യൂ കലോത്സവം നവംബർ 23 മുതൽ 26 തീയതികളിൽ മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്,
ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ജനറൽ കലോത്സവത്തിൽ 256 ഇനങ്ങളും (യു.പി-38, ഹൈസ്കൂൾ-101, ഹയർസെക്കൻഡറി-110), അറബിക് സാഹിത്യോത്സവത്തിൽ 32 ഇനങ്ങളും, സംസ്കൃതോത്സവത്തിൽ 38 ഇനങ്ങളും ഉൾപ്പെടെ എട്ടോളം വേദികളിലായി 319-ഓളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ജനുവരി നാല് മുതൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രതിഭകളെ ഈ മേളയിലൂടെ തിരഞ്ഞെടുക്കും.

date