Skip to main content

സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണവും ഭവന പുനരുദ്ധാരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപയാണ് ഭവന
നവീകരണത്തിനായി അനുവദിക്കുന്നത്.    
ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2006 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ
ധനസഹായം കൈപ്പറ്റാത്തവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല.  

2026 ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
ഫോണ്‍- 0495 2370379

 

date