Post Category
അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവല്‍: വിളംബര ജാഥ നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന 'അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ' പ്രചരണാര്‍ത്ഥം വിളംബരജാഥ നടത്തി. ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. ഡിടിപിസിയില്‍ നിന്ന് ആരംഭിച്ച വിളംബരജാഥ ചിന്നക്കട റസ്റ്റ് ഹൗസില്‍ അവസാനിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ്, എന്‍ സിസി, എസ്പിസി, കുടുംബശ്രീ, സ്‌കൂള്‍ ബാന്‍ഡുകള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments