Skip to main content

‘നിര്‍മലം  പുതുയുഗ ശുചിത്വകേരളം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ-മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള  ‘നിര്‍മലം  പുതുയുഗ ശുചിത്വകേരളം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ വനം-വന്യജീവി, നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു.  കോളേജ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. പച്ചപ്പും പരിസര ശുചിത്വവും ഉറപ്പാക്കണമെന്ന സന്ദേശവും മന്ത്രി നല്‍കി. മേയര്‍ എ കെ ഹഫീസും ചടങ്ങില്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണ രംഗത്ത് വന്‍ മുന്നേറ്റവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ്  ‘നിര്‍മലം  പുതുയുഗ ശുചിത്വകേരളം' പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിക്കുക, സീറോ വേസ്റ്റ് തദ്ദേശ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക, പൊതുജന പങ്കാളിത്തത്തോടെ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
 

 

 

date