സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം : മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 07) ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഉല്ലാസ് കോവൂര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര് ലതാദേവി പ്രതിഭകളെ ആദരിക്കും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് മുഖ്യസാന്നിധ്യമാകും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു, വിവിധ പഞ്ചായത്ത് അധ്യക്ഷ•ാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 11 ന് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം, 12 മണിക്ക് ലഹരിവിരുദ്ധ ബോധവത്കരണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഈ മാസം 15 വരെ നീണ്ടുനില്‍ക്കും. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്ക് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നതിനുള്ള ആത്മവിശ്വാസം നല്‍കുകയും അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരികയുമാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ലക്ഷ്യം.
- Log in to post comments