Skip to main content

സേഫ് പദ്ധതി അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് മുഖേന  നടപ്പാക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും 1 ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2006 ഏപ്രില്‍ 1 ന് ശേഷം   വീട് പൂര്‍ത്തീകരിച്ചവരോ അവസാന ഗഡു കൈപ്പറ്റിയവരോ,  1000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ളതുമായ വീടുകളുള്ളവരോ (ഇരുനില വീടുകള്‍ ഉള്‍പ്പെടെ), വീട് അപേക്ഷകന്റെയോ ഭാര്യ/ഭര്‍ത്താവ് പേരിലുള്ളതോ ആയിരിക്കണം. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു 5 വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ ഒക്ടോബര്‍ 31നകം ജില്ലയിലെ ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം.  ഫോണ്‍: 0474 2794996.
 

 

date