ഗാന്ധിജയന്തി വാരാഘോഷം : പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങളും ആശയങ്ങളും സംബന്ധിച്ച് ക്വിസ് മാസ്റ്റര്‍ ഷാജി ഉമ്മന്‍ മത്സരത്തിന് മുന്നോടിയായി അവതരണം നടത്തി. മാര്‍ത്തോമ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ബേബി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കെ ജയകുമാര്‍, അസിസ്റ്റന്‍്് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, ഉദ്യോഗസ്ഥരായ ആര്‍ രതീഷ് കുമാര്‍, സി വി വിഷ്ണുരാജ്, കെ ഉണ്ണികൃഷ്ണന്‍ നായര്‍, ജെ രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 'ജീവിത വിജയത്തിന് ഗാന്ധി സൂക്തങ്ങള്‍' എന്ന പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി നല്‍കി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും.
ഗാന്ധിജിയുടെ ജീവിതവഴിയും ത്യാഗോജ്വലമായ സമരങ്ങളും സദ്ചിന്തകളും രചനകളുമൊക്കെ പ്രശ്‌നോത്തരിയില്‍ ചോദ്യങ്ങളായും ക്യാന്‍വാസില്‍ വര്‍ണ്ണങ്ങളായും വരകളായും അവതരിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
- Log in to post comments