Post Category
ട്രെയിനി സ്റ്റാഫ് നിയമനം
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് 'ട്രെയിനി സ്റ്റാഫ്' തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ /ബി. ടെക് ഇന്‍ ഇ.സി.ഇ, ഇ.ഇ.ഇ, സി.എസ്, ഐ.ടി, എം.സി.എ, ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയര് ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10,000 രൂപ. പ്രായപരിധി 18 -35. https://forms.gle/LkedoQBmbYmb2LjP6 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വൈകിട്ട് അഞ്ച്. അഭിമുഖം ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഒക്ടോബര്‍ 23 രാവിലെ 09.30 മുതല്‍. ഫോണ്‍: 9495981763.
date
- Log in to post comments