Skip to main content

വാക് ഇൻ ഇന്റർവ്യു

സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ADAK ആസ്ഥാനത്ത് ക്ലർക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനത്തിന് ഒക്ടോബർ 13 രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ്സായ താത്പര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം തിരുവനന്തപുരം വഴുതക്കാടുള്ള ADAK ഹെഡ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2322410.

പി.എൻ.എക്‌സ്. 4197/2026

date