Skip to main content

സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

        എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവർക്ക് ഒക്ടോബർ 13 രാവിലെ 11 ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: 0484-2386000.

പി.എൻ.എക്‌സ്. 4198/2026

date