Post Category
നെല്ലിയാമ്പതി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി നവീകരിച്ച നെല്ലിയാമ്പതി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ എട്ട്) വൈകീട്ട് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ
നിർവഹിക്കും. കെ. പ്രേമൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പി. മായാണ്ടി, ജില്ലാ കളക്ടർ ഇൻ ചാർജ്ജും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ എ. അബ്ദുൾ ലത്തീഫ്, ആർ.ഡി.ഒ കെ. ദേവകി, ചിറ്റൂർ തഹസിൽദാർ ബി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
date
- Log in to post comments