Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം  ഇന്ന് 

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി ഒക്ടോബർ എട്ടിന് രാവിലെ 9 ന് പാലക്കാട് മേഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ഉദ്ഘാടനം നിർവ്വഹിക്കും. പാലക്കാട് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി. കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 15 വരെയാണ് സംസ്ഥാനത്തുടനീളം സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ആചരിക്കുന്നത്. "പുതുയുഗ വഴിയിൽ നാം ഉയരുന്നു നാടുണരുന്നു" എന്നതാണ് ഈ വർഷത്തെ (2026) പക്ഷാചരണ സന്ദേശം.

 

date