Post Category
കെടാവിളക്ക്' സ്കോളര്‍ഷിപ്പ്
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന 'കെടാവിളക്ക്' സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട തീയതി ഒക്ടോബർ 15 വരെ നീട്ടി. വര്‍ഷം 1,500 രൂപ വീതമാണ് ധനസഹായമായി ലഭിക്കുക. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോം മാതൃകയും വിശദവിവരങ്ങളും www.egrantz.kerala.gov.in ല്‍ ലഭിക്കും. അതത് സ്കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. സ്കൂള്‍ അധികൃതര്‍ സെപ്റ്റംബര്‍ 30നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണം. ഫോണ്‍: 04922 222335.
date
- Log in to post comments