Skip to main content
സംഘാടക സമിതി ഓഫീസ് തുറന്നു

സംഘാടക സമിതി ഓഫീസ് തുറന്നു

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ബുക്ക് ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് മേയര്‍ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 29, 30, 31, നവബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയിലാണ് ബുക്ക് ഫെസ്റ്റ് 2026. സംഘാടകസമിതി ഓഫീസ് കാല്‍ടെക്സിലെ ജില്ലാ ലൈബ്രറി ഓഫീസില്‍ പ്രവര്‍ത്തിക്കും. ചടങ്ങില്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.വിജയന്‍, ജില്ലാ നിര്‍വാഹക സമിതി അംഗം വി.കെ. പ്രകാശിനി എന്നിവര്‍ പങ്കെടുത്തു.

date