മാക്കേക്കടവ് -നേരേകടവ് പാലം നിർമ്മാണം -
ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിനെയും കോട്ടയം മണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് ജില്ലയിലെ വൈക്കം വേമ്പനാട് കായലിന് കുറുകെ നിർമ്മിക്കുന്ന ഈ പാലം തുറവൂർ -പമ്പ ന പാതയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ടതാണ്. ഒന്നാം ഘട്ടമായി തുറവൂർ തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് 2015 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു രണ്ടാം ഘട്ടത്തിലുള്ള മാക്കേക്കടവ് നേരെകടവ് പാലം 2011 -12 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിക്കുകയും G.O. (Rt) No.238/2012/PWD dtd. 16/2/2012 പ്രകാരം സ്ഥലം ഏറ്റെടുപ്പിന് 4.30 കോടി രൂപ ഉൾപ്പെടെ 98.09 കോടി രൂപയ്ക്ക് ഭരണാനുമതി നൽകുകയും ചെയ്തു പിന്നീട് G.O.(Rt) No.1638/2014/PWD dtd. 27/11/2014 പ്രകാരം 98.58 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിക്കുകയുണ്ടായി. പാലം നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയത് എറണാകുളം ആസ്ഥാനമായ എസ്റ്റീം ഡെവലപ്പേഴ്സ് എന്ന സ്ഥാപനം ആണ്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗമാണ് ടി പാലത്തിൻറെ പ്രാരംഭ രൂപകൽപ്പന ചെയ്തത്. എന്നാൽ പിന്നീട്
G.O.(Rt) No.517/2015/PWD dated 07/04/2015 പ്രകാരം ഡിസൈൻ ടെൻഡർ രീതിയിൽ പാലത്തിന്റെ നിർമ്മാണം നടത്തുവാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് ടെൻഡർ ചെയ്യുകയും ചെയ്തു. 14/06/2016 ൽ നടന്ന ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയായ 78.40 കോടി രൂപ രേഖപ്പെടുത്തിയ എറണാകുളം ആസ്ഥാനമായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി എന്ന സ്ഥാപനത്തിന് നിർമ്മാണ അനുമതി നൽകുവാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ മറ്റു ചില കരാറുകാർ ബഹു. ഹൈക്കോടതിയെ സമീപിച്ച കാരണം നിർമ്മാണം തുടങ്ങുവാൻ കാലതാമസം നേരിട്ടു. ബഹു. കോടതിയുടെ നിർദ്ദേശാനുസരണം 16/6/2016-ൽ എഗ്രിമെന്റ് നമ്പർ 91/SESC/2016-17 പ്രകാരം എഗ്രിമെന്റ് വയ്ക്കുകയും 4/11/2016-ൽ സൈറ്റ് ഏറ്റെടുത്ത് കൊണ്ട് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 24 മാസം ആയിരുന്നു പൂർത്തീകരണ കാലാവധി.
പാലത്തിൻറെ ശിലാസ്ഥാപന കർമ്മം 2017 ജനുവരി 27 വെള്ളിയാഴ്ച നേരെ കടവ് ജെട്ടി സമീപം പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ . ജി. സുധാകരൻ നിർവഹിച്ചു.
നെഗോഷ്യറ്റഡ് പർച്ചേസ് രീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്, G.O.(Rt) No.4429/14/RD dated 16/09/2014 പ്രകാരം ആലപ്പുഴ ജില്ലയിലേയും G.O.(Rt)No.1641/15/RD dated 27/03/2015 പ്രകാരം കോട്ടയം ജില്ലയിലെ വസ്തുക്കളും ചമയങ്ങളും ഏറ്റെടുക്കുവാൻ അനുവാദം ലഭിച്ച് തുടർ അക്വിസിഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കവേ
ഭൂവുടമകൾ 2013-ലെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു
നിശ്ചിത പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ കായൽ ഭാഗത്ത് സബ് സ്ട്രക്ടർ വരെയുള്ള പ്രവർത്തികൾ പുരോഗമിക്കുന്ന സമയത്താണ് കോടതിയുടെ വിധി വന്നത്. കേസുകളെ തുടർന്ന് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചില്ല പിന്നീട് അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും, 2022 ജൂൺ 10-ന് റവന്യൂ വകുപ്പ് പ്രസ്തുത ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു.
പാലം നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് കാലതാമസം വന്നതിനാൽ ബാലൻസ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി റേറ്റ് റിവിഷൻ ആവശ്യപ്പെട്ട് കരാറുകാരൻ അപേക്ഷ നൽകി. ഇതിനെത്തുടർന്ന് ബാക്കി പ്രവൃത്തികൾക്കായി പുതുക്കിയ റേറ്റ് റിവിഷൻ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കുകയും, 2024 മാർച്ച് 1-ലെ സ.ഉ.(സാധാരണ) നം. 14/2024/പൊ.മ.വ. ഉത്തരവ് പ്രകാരം ഔദ്യോഗിക അനുമതി ലഭിച്ചു. തുടർന്ന് നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു.
അംഗീകൃത രൂപരേഖ അനുസരിച്ച്, 800 മീറ്റർ നീളമുള്ള പാലത്തിന് 7.50 മീറ്റർ വീതിയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയും ഇരുവശങ്ങളിലുമായി (ക്യാരേജ് വേ)1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട് ആകെ 22 സ്പാനുകളുള്ള പാലത്തിന്റെ മധ്യഭാഗത്തായി 47.16 മീറ്റർ നീളമുള്ള 2 നാവിഗേഷൻ സ്പാനുകളും, 35.76 മീറ്റർ നീളമുള്ള 4 സ്പാനുകളും, 35.09 മീറ്റർ നീളമുള്ള 16 സ്പാനുകളും ഉൾപ്പെടുന്നു. കൂടാതെ, പാലത്തിന്റെ ഇരുവശങ്ങളിലുമായി 150 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകളും ആവശ്യമായ സർവീസ് റോഡുകളും ക്രമീകരിച്ചിട്ടുണ്ട്.ഇൻലാൻഡ് വാട്ടർ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകൾക്ക് വിധേയമായി നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന് 47.16 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളും അവയ്ക്ക് MFL(Maximum flood level ) നിരപ്പിൽ നിന്നും 7.00 മീ ഉയരവുമുണ്ട്. ഇത് ഏറ്റവും വലിയ ബാർജുകളുടെ ഗതാഗതത്തിന് സുഗമമായ സഞ്ചാര പാത ഉറപ്പാക്കും.
നിർമ്മാണം 100 ശതമാനവും പൂർത്തികരിച്ചാണ് 18-10-2026 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരാധ്യനായ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രി.വി.ഡി സതീശൻ ബഹു പൊതുമരാമത്ത് മന്ത്രി ശ്രീ പി കെ ബഷീറിന്റെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
- Log in to post comments